ശബ്ദത്തേക്കാള്‍ 24 മടങ്ങ് വേഗം, മാരകം! അഗ്നി 5 മിസൈലുകളെക്കുറിച്ച് അറിഞ്ഞോളൂ

0
31

അണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ മിസൈലിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തേക്കാള്‍ 24 മടങ്ങ് കൂടുതലാണ്.

മണിക്കൂറില്‍ 29,401 കിലോമീറ്ററാണ് ഇതിന്റെ വേഗത. വ്യത്യസ്ത ലക്ഷ്യങ്ങളെ നശിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. ആവശ്യമെങ്കില്‍ അഗ്‌നി-5 മിസൈലിന്റെ പരിധി വര്‍ധിപ്പിക്കാനുള്ള ശേഷിയും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എന്‍ജിനാണ് ഈ മിസൈലില്‍ സ്ഥാപിച്ചിരിക്കുന്നത്. അയ്യായിരം കിലോമീറ്റര്‍ വരെ കൃത്യമായി പ്രഹരിക്കാന്‍ അഗ്‌നി-5 ന് ശേഷിയുണ്ട്. പരീക്ഷണത്തിനിടെ ഈ മിസൈല്‍ 5500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ലക്ഷ്യം തകര്‍ത്തു. ഒഡീഷയിലെ ബാലസോര്‍ തീരത്ത് സ്ഥിതി ചെയ്യുന്ന അബ്ദുള്‍ കലാം പരീക്ഷണ കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത്.