ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം മണിക ബത്രയ്ക്ക് വെങ്കല മെഡൽ. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മണിക ബത്ര. ലോക ആറാം നമ്പർ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.
ലോകറാങ്കിങ്ങിൽ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകോത്തര താരങ്ങളായ ചെൻ സിംഗ്ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. മൂന്ന തവണ ഏഷ്യൻ ചാമ്പ്യനായിരുന്നു ഹിന ഹിയാത.
സെമിഫൈനലിൽ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബർ 17 മുതൽ നവംബർ 19 വരെ തായ്ലൻഡിലെ ബാങ്കോക്കിലെ ഹുവാമാർക്ക് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് നടക്കുന്നത്.