47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ടെൻഡർ നൽകി ഇന്ത്യൻ ആർമി

0
50

ഇന്ത്യൻ സൈന്യം 47,627 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ടെൻഡർ നൽകി. മുൻനിരയിൽ നിന്ന് നേരിട്ട് യുദ്ധം ചെയ്യേണ്ടി വരുന്ന സൈനികർക്ക് സ്‌റ്റീൽ കോർ ബുള്ളറ്റുകളിൽ നിന്ന് വരെ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ കരാർ. ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് കീഴിൽ പ്രതിരോധ മന്ത്രാലയം ജാക്കറ്റുകൾക്ക് ടെൻഡർ നൽകി. ഉപയോക്തൃ പരീക്ഷണങ്ങൾ നടത്തുകയും, മറ്റു നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്‌ത ശേഷം 12 മുതൽ 24 മാസങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായി ഇവയുടെ സംഭരണം നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.

7.62 എംഎം റൈഫിൾ വെടിയുണ്ടകളിൽ നിന്നും, 10 മീറ്റർ അകലെ നിന്ന് തൊടുത്തുവിടുന്ന സ്‌റ്റീൽ കോർ ബുള്ളറ്റുകളിൽ നിന്നും ഒരു സൈനികനെ സംരക്ഷിക്കാൻ ബിപിജെകൾക്ക് കഴിയണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. വേഗത കൂടുതലുള്ള കവചം തുളയ്ക്കുന്ന വെടിയുണ്ടകളിൽ നിന്നുള്ള സംരക്ഷണത്തിന് ആവശ്യമായ BPJകളുടെ ഭാരം 10 കിലോഗ്രാമിൽ താഴെയായിരിക്കണം, സ്‌റ്റീൽ കോർ വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്നത് ആവട്ടെ 11.8 കിലോഗ്രാമിൽ കൂടുതരുതെന്നും സൈന്യം ചൂണ്ടിക്കാട്ടി.

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ ദൗർലഭ്യം കഴിഞ്ഞ കുറേ വർഷങ്ങളായി സൈന്യത്തെ പിന്നോട്ട് വലിക്കുകയാണ്. മുൻകാലങ്ങളിൽ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ ഉറവിടത്തെയും ഗുണനിലവാരത്തെയും സംബന്ധിച്ച വിവാദങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. അതേസമയം, ഫുൾ ബോഡി പ്രൊട്ടക്ഷൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കായി ഇന്ത്യൻ സൈന്യം മറ്റൊരു ടെൻഡർ കൂടി നൽകിയേക്കും. ഇത് തദ്ദേശീയമായി നിർമ്മിക്കുന്ന ഒരു കമ്പനിയിൽ നിന്നായിരിക്കും വാങ്ങുക എന്നാണ് സൂചന