ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ‘ റോക്കി ഭായ് ‘ എന്നാണ്: പെപ്പെ

0
81

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്  എന്ന ചിത്രത്തിലെ വിന്‍സെന്റ് പെപ്പേഎന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ആന്റണി വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആന്റണി ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ആന്റണി പങ്കുവെച്ച ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ ശ്രദ്ധേയമാകുകയാണ്.

‘ഞാന്‍ എന്നെത്തന്നെ വിളിക്കുന്ന റോക്കി ഭായ് എന്നാണ്’ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ വിളിക്കുന്നത് പെപ്പെ എന്നാ..വേണോങ്കി പെപ്പെ ഭായ് എന്ന് വിളിക്കാം, അങ്കമാലിക്കാരുടെ റോക്കി ഭായ് എന്നൊക്കെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.

അങ്കമാലി ഡയറീസിന് ശേഷം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആയിരുന്നു ആന്റണിയുടെ രണ്ടാമത്തെ സിനിമ. ലിജോ പെല്ലിശേരിയുടെ തന്നെ ജെല്ലിക്കട്ട് എന്ന സിനിമയിലും നായകന്‍ ആന്റണി വര്‍ഗീസ് ആയിരുന്നു. ആന്റണി നായകനായെത്തിയ അജഗജാന്തരവും മികച്ച പ്രതികരണമാണ് നേടിയത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രമാണ് ആന്റണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.