നാണയങ്ങളും നോട്ടുകളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ

0
45

പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്.

ചാക്കിൽ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ തൊഴിലാളികൾ ആണ് ആദ്യം ഇവ കണ്ടത്. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ട്ടിച്ച ശേഷം ഉപേക്ഷിച്ച പണം ആണെന്ന് സംശയം.