അനാവശ്യ യാത്ര ഒഴിവാക്കണം; യുക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

0
102

യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. അനാവശ്യമായ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യമായി അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. യുക്രൈൻ സർക്കാർ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം റഷ്യ വീണ്ടും യുക്രൈനിൽ ആക്രമണം. ശക്തമാക്കിയിരിക്കുകയാണ്.ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്.തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം. സ്‌ഫോടനത്തില്‍ പാലത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് കടലില്‍ വീണിരുന്നു.

കീവില്‍ പലയിടത്തായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ പരമ്പര തന്നെയുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിരെ എട്ടരയ്ക്ക് ശേഷം ഷെവ്‌ചെങ്കീവ് ജില്ലയില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായി മേയര്‍ പറയുന്നു. ഇത് തലസ്ഥാന നഗരയുടെ മധ്യത്തിലാണ്. നാലോളം മിസൈലുകളാണ് കീവിനെ ലക്ഷ്യമിട്ട് എത്തിയതെന്നാണ് വിവരം.

അതേസമയം കീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യുക്രൈൻ പ്രസിഡന്റ് രംഗത്തെത്തി. ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി പറഞ്ഞു. രാജ്യത്തുടനീളം നടക്കുന്ന ആക്രമണത്തിൽ പൗരന്മാർ മരിച്ചു വീഴുന്നു. ഇത് അവസാനിപ്പിക്കണമെന്നും സെലൻസ്കി.

“അവർ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുന്നു…നഗരത്തിലെ വീടുകളിൽ ഉറങ്ങുന്ന പൗരന്മാരെ മിസൈൽ വര്‍ഷിച്ച് കൊലപ്പെടുത്തുന്നു. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും കൊല്ലുന്നു. യുക്രൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു, മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ ആളുകൾ മരിക്കുന്നു ചിലർക്ക് പരുക്കേൽക്കുന്നു.” – ടെലിഗ്രാം സന്ദേശത്തിൽ സെലെൻസ്‌കി പറയുന്നു.