ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

0
62

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കാൻ തീരുമാനം. നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി

വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. 18 പേജുള്ള റിപ്പോർട്ടാണ് യോഗത്തിൽ വിലയിരുത്തുക.