താരദമ്പതികളുടെ കുട്ടികൾ സറോഗസിയിലൂടെ’; വാടക ഗര്‍ഭധാരണം അറിയാം വിശദമായി

0
159

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ജൂൺ 9 നായിരുന്നു നയൻസ് വിഘ്‌നേശ് വിവാഹം നടന്നത്. താര ലോകം മുഴുവൻ ആഘോഷമാക്കിയ മാധ്യമങ്ങളുടെ ടോപ് ന്യൂസിൽ സ്ഥാനം പിടിച്ച വാർത്തയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ തങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നുവെന്ന സന്തോഷം പങ്കുവച്ച് ഇവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ഇട്ടിരുന്നു. വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുട്ടികളുണ്ടായെന്ന വാർത്ത പങ്കുവച്ചതോടെ ‘സറോഗസി’ എന്ന പദവും ഇപ്പോൾ വ്യാപകമായി ചർച്ചയാവുന്നുണ്ട്. എന്നാൽ സറോഗസി ആദ്യാമായി ഉണ്ടായതല്ല, ഷാരൂഖാന്റെ ഇളയ കുട്ടിയായ അബ്രാം, പ്രിയങ്ക ചോപ്ര യുടെ കുട്ടി, ഇവരെല്ലാം സറോഗസിയെ ആശ്രയിച്ചവരാണ്.

ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി കുട്ടികളില്ലാത്ത ദമ്പതിമാർക്കോ, കുട്ടികളെ ആഗ്രഹിക്കുകയും എന്നാൽ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പില്ലാത്തതിനാൽ ഗര്ഭധാരണം നടത്താൻ സാധിക്കാത്തവർക്കുമായി വാടകയായി ഗർഭപാത്രം നൽകുന്നതാണ് സറോഗസി എന്ന് പറയുന്നത്. കുട്ടികളെ വേണ്ട ദമ്പതിമാർക്കോ ഇല്ലെങ്കിൽ വ്യക്തികൾക്കോ, കുട്ടികളെ ജനിപ്പിക്കാൻ സൗകര്യമൊരുക്കുന്ന സഹായ രീതിയാണിത്. സഹായാധിഷ്ഠിത പ്രത്യൂല്പാദന മാർഗമെന്ന രീതിയിൽ സറോഗസി പല രാജ്യങ്ങളിലും നേരത്തെതന്നെ നടക്കുന്നുണ്ട്. നിയമ വിരുദ്ധ പ്രവർത്തിയായി രാജ്യം സറോഗസിയെ നിഷേധിക്കുന്നില്ല.

ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയുന്നത്. കുഞ്ഞിനെ പ്രസവിച്ച് ശേഷം ഈ അമ്മമാർ കുട്ടികളെ യഥാർത്ഥ മാതാപിതാക്കൾക്ക് കൈമാറും. സറഗേറ്റ് എന്നാണ് ഈ അമ്മമാരെ വിളിക്കുന്നത്. ഗർഭാശയ തകരാറുകൾ മൂലം കുട്ടികൾക്ക് ജന്മം നൽകാൻ കഴിയാത്തവർക്കും സറോഗസി വലിയ ആശ്വാസമാണ്. പ്രതിഫലം വാങ്ങിയോ, പരോപകാര താൽപ്പര്യതയോടെയോ, സറോഗസി ചെയ്യുന്നവർ ഉണ്ട്. നിയമം സറോഗസിയെ എതിർക്കാതിരിക്കുന്നതിനോടൊപ്പം തന്നെ, ഇത് തീർത്തും വ്യക്തിപരവും, അവ്യകതമായ ധാർമിക കരണങ്ങൾ പറഞ്ഞ് ഇത്തരം ഗർഭ ധാരണങ്ങൾ നിരോധിക്കുന്നതിൽ അർത്ഥമില്ലെന്നും ഇന്ത്യൻ ലോ കമീഷൻ 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസർക്കാരിനു സമർപ്പിച്ച 228-ാമത് റിപ്പോർട്ട് നിഷ്കര്ഷിച്ചുകൊണ്ട് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ ഗുജറാത്തിലാണ് സറോഗസിയ്ക്ക് ഏറ്റവും പ്രചാരമുള്ളത്. ഗുജറാത്തിലെ ആനന്ദ് നഗരം വാടക പ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നു. ഗർഭ ധാരണം ഒരിക്കലും ശാരീരികമായി മാത്രം നടക്കേണ്ട പ്രവർത്തിയല്ല, മാനസീകമായ ഒരുക്കവും ഇതിന് വേണമെന്നിരിക്കെ, അവിടെ സഹായം വേണ്ട ദമ്പതികൾക്ക് ഉള്ള മികച്ച ഓപ്ഷൻ ആൺ സറോഗസി.

2013 ഇൽ ഇറങ്ങിയ മലയാള ചലച്ചിത്രം, ലക്കി സ്റ്റാർ എന്ന സിനിമയിലും, വാടക ഗർഭത്തിലൂടെ കുട്ടിയുണ്ടാകുന്ന, സറോഗസിയെ പറ്റി പ്രതിഭാതിക്കുന്നുണ്ട്. രജന നാരായണൻ കുട്ടി, ജയറാം, മുകേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പണത്തിന് ആവശ്യം ഉള്ള ഘട്ടത്തിൽ ഗർഭപാത്രം വാടകയ്ക്ക് നൽകാമെന്ന് തീരുമാനമെടുക്കുന്നതും, കുട്ടി ഉണ്ടായ ശേഷം, അവർക്കുണ്ടാകുന്ന വൈകാരിക അടുപ്പവുമെല്ലാമാണ് സിനിമയിൽ കാണിക്കുന്നത്. എന്നാൽ, വൈകാരിക ബലഹീനതകൾ മാറ്റിവച്ച് കുഞ്ഞിന് ജന്മം നൽകാൻ സഹായിക്കുക എന്ന കർത്തവ്യത്തെ നിർവഹിക്കുന്ന സറഗേറ്റ് അമ്മമാരാണ് സറോഗസിയിൽ പൊതുവെ ഏർപ്പെടാറുള്ളത്.