വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു

0
63

തിരുവനന്തപുരം പോത്തൻകോട് വീട്ടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരൻ വാഹനമിടിച്ചു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൾ റഹിം ഫസ്ന ദമ്പതികളുടെ മകൻ ഒന്നര വയസുള്ള ”റയ്യാൻ’ ആണ് മരിച്ചത്.

വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. വീട്ടുകാർ നോക്കിയപ്പോൾ വീട്ടിനു മുന്നിലെ റോഡിൽ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോത്തൻകോട് പൊലീസ് കേസെടുത്തു.