ദായ്‌മെർ-ബാഷ അണക്കെട്ടിന്റെ പേരിൽ പാകിസ്താനിൽ കൂറ്റൻ അഴിമതി

0
50

പാകിസ്താനിൽ അണക്കെട്ടിന്റെ പേരിൽ കൂറ്റൻ അഴിമതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാഖ്വിബ് നിസാറിനെതിരെയാണ് പാർലമെന്ററി കമ്മറ്റി അന്വേഷണം നടത്തുന്നത്.

സിന്ധു നദിയ്‌ക്ക് കുറുകേ നിർമ്മിച്ച ദായ്‌മെർ-ബാഷ അണക്കെട്ടിന്റെ നിർമ്മാണ ഫണ്ടിന്റെ പേരിലാണ് തട്ടിപ്പ്. അണക്കെട്ടിനായി ഫണ്ടെന്ന പേരിൽ സ്വയം തയ്യാറാക്കിയ പദ്ധതി സ്വയം പ്രഖ്യാപിച്ചാണ് ചീഫ് ജസ്റ്റിസ് ഫണ്ട് തട്ടിപ്പ് നടത്തിയത്.

നാൽപ്പത് വർഷമായി ഒരു അണക്കെട്ടിന്റെ പേര് പറഞ്ഞ് കാലങ്ങളായി ഭരിച്ച എല്ലാവരും ശതകോടീശ്വരന്മാരായെങ്കിൽ അതിനേക്കാൾ വേഗത്തിലാണ് സാഖ്വിബ് നിസാർ ശതകോടീശ്വരനായത്. 1980ലാണ് അണക്കെട്ട് എന്ന ആവശ്യം മുന്നോട്ട് വയ്‌ക്കുന്നത്. അതികഠിനമായ ഭൂപ്രദേശത്ത് അണക്കെട്ട് നിർമ്മിക്കാനുള്ള ആൾബലമോ വിദഗ്ധരോ പണമോ ഇല്ലാത്ത പാകിസ്താൻ അന്നുമുതൽ തുക സ്വരൂപിക്കുന്ന കാര്യത്തിൽ അഴിമതി ആരംഭിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലാണ് 2018ൽ ഡാമിന്റെ നിർമ്മാണം പൂർത്തിയായത്.

പാകിസ്താൻ പാർലമെന്ററി അഫയേഴ്‌സ് കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. അണക്കെട്ടിനായി പാകിസ്താന്റെ 9 ബില്യൺ രൂപയ്‌ക്ക് തുല്യമായ 40 മില്യൺ അമേരിക്കൻ ഡോളറാണ് കണ്ടെത്താൻ തീരുമാനിച്ചത്.. എന്നാൽ ഡാമിനായി തുക കണ്ടെത്താനെന്ന വ്യാജേന നടത്തിയ പരസ്യങ്ങൾക്കായി ചിലവാക്കിയത് 14 ബില്യൺ പാകിസ്താൻ രൂപയാണ്. 63 ദശലക്ഷം അമേരിക്കൻ ഡോളറാണ് കണക്കിൽ കാണിച്ച്‌ വകമാറ്റിയത്. അതായത് നിർമ്മാണത്തിനായി കണ്ടെത്തിയ തുകയേക്കാൾ 5 ബില്യൺ അധികം പരസ്യത്തിനായി ചിലവാക്കിയെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് തട്ടിപ്പു നടത്തിയത്.

ജനങ്ങൾക്കൊപ്പം കരസേനയും സൈനികരുടെ ശംന്പളം നൽകി. ക്രിക്കറ്റ് ടീമും സംഗീതജ്ഞരുമെല്ലാം നാടിനായി പണം നൽകി. ഇതെല്ലാം കൈകാര്യം ചെയ്ത ചീഫ് ജസ്റ്റിസ് താൻ വിധി പ്രസ്താവിക്കേണ്ട കക്ഷികളുടെ കയ്യിൽ നിന്നും വൻതോതിൽ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. അണക്കെട്ടിനായി പരസ്യം നൽകിയെന്ന് കാണിച്ച്‌ പല തവണയായി ഫണ്ടിൽ നിന്നും ചീഫ് ജസ്റ്റിസ് തുക തട്ടി. രാഷ്‌ട്രീയക്കാർ പോലും നാണിക്കുന്ന തരത്തിലെ അഴിമതി നടന്നത് ഇമ്രാന്റെ ഭരണകാലത്താണെന്നത് സർഫറാസ് ഷെരീഫ് ആയുധമാക്കുകയാണ്.