താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാന് നിലനിൽക്കണമെങ്കിൽ ഇറാൻ മാത്രമാണ് ഏക ആശ്രയം: വാണിജ്യകാര്യ വിദഗ്ധർ

0
43

താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാന് നിലനിൽക്കണമെങ്കിൽ ഇറാൻ മാത്രമാണ് ഏക ആശ്രയമെന്ന് വാണിജ്യകാര്യ വിദഗ്ധർ. കടുത്ത ഇസ്ലാമിക നിയമത്തിലൂടെ കടന്നു പോകുന്ന താലിബാനെ ലോകരാജ്യങ്ങൾ പലവിധ ഉപരോധത്താൽ കുരുക്കിയിരിക്കുമ്ബോൾ ഇന്ത്യ പണിത ദേശീയ പാതയും ഇറാന്റെ ഛബഹാർ തുറമുഖവുമാണ് ഏക ആശ്രയം. രാജ്യങ്ങളുമായി വാണിജ്യ ബന്ധം പുന:സ്ഥാപിക്കണമെങ്കിൽ പോലും അതിന് ഏക വാണിജ്യ പാത ഇറാനിലെ ഛബഹാർ തുറമുഖം മാത്രമാണ് എന്ന സത്യമാണ് താലിബാനെ പ്രതിസന്ധിയിലാക്കുന്നത്.

ഇന്ത്യയാണ് പാകിസ്താനെ മറികടന്ന് അഫ്ഗാന് വാണിജ്യ രംഗത്ത് മുന്നേറാൻ ഇറാനിലേ യ്‌ക്കുള്ള പാത നിർമ്മിച്ചുകൊടുത്തത്. എന്നാൽ താലിബാന് വാണിജ്യ സൗഹൃദ അന്തരീക്ഷം ഇതുവരെ സൃഷ്ചിക്കാനായിട്ടില്ലെന്നത് വാണിജ്യ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കു കയാണ്. ഇതിനിടെ തങ്ങളെ ഒരുകാര്യത്തിനും ആശ്രയിക്കാത്ത താലിബാന്റെ സമീപനമാണ് പാകിസ്താനെ നിരാശരാക്കുന്നത്.

അഫ്ഗാന് പുറം ലോകവുമായി ബന്ധപ്പെടാൻ ഒന്നുകിൽ ഛബഹാർ തുറമുഖത്തേയോ അല്ലെങ്കിൽ കറാച്ചി തുറമുഖത്തിനേയോ ആണ് ആശ്രയിക്കേണ്ടി വരിക. എന്നാൽ അഫ്ഗാനെ സംബന്ധിച്ച്‌ ഏറെ കരുത്തുള്ള സ്വയം പര്യാപ്ത രാജ്യമെന്ന നിലയിൽ ഇറാൻ തന്നെയാണ് ശരിയായ കച്ചിതുരുമ്ബ്. ഇറാനിലെ സാബൂൾ പ്രവിശ്യയാണ് അഫ്ഗാനിലെ നിംറൂസ് പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നത്.

ഈ മേഖലയിൽ 218 കിലോമീറ്റർ ദൂരത്തിൽ ദേലാറാം -സരാഞ്ച് ദേശീയപാതയാണ് ഇന്ത്യ നിർമ്മിച്ചത്. 175 ദശലക്ഷം അമേരിക്കൻ ഡോളറാണ് ഇന്ത്യ മുതൽമുടക്കിയത്. ഈ പാത നേരിട്ട് എത്തുന്നത് ഛബഹാർ തുറമുഖത്തേയ്‌ക്കാണ്. ഇറാന്റെ തെക്ക് കിഴക്കൻ പ്രവിശ്യയായ സിസ്താൻ-ബലൂചിസ്ഥാൻ റൂട്ടാണ് അഫ്ഗാന്റെ ധമനിയായി കണക്കാക്കുന്നത്. ഇതിൽ നിന്നാണ് ഇറാനിലേയ്‌ക്ക് അഫ്ഗാൻ എത്തുന്നത്.

അഫ്ഗാനിലെ ഏറ്റവും തിരക്കുപിടിച്ച വാണിജ്യപാതയാണ് ദേലാറാം -സരാഞ്ച് ദേശീയപാത. മറ്റൊരു പ്രത്യേകത പാകിസ്താനിലെത്തുന്നതിനേക്കാൾ വേഗത്തിൽ ഇറാന്റെ വിശാലമായ ഛബഹാർ തുറമുഖത്തെത്താം. ഈ സാദ്ധ്യത അഫ്ഗാന് ഏറെ വാണിജ്യ സാദ്ധ്യതയുള്ളതും സുസ്ഥിരവുമാണ്. അഫ്ഗാനേയും പാകിസ്താനേയും ഒരു പോരെ സഹായിക്കുന്ന തുറമുഖമെന്ന പ്രത്യേകതയും ഛബഹാറിനുണ്ട്. ഛബഹാർ തുറമുഖം വികസിച്ചതും ദേലാറാം -സരാഞ്ച് ദേശീയപാത തുറന്നതും പാകിസ്താനുമായുള്ള അഫ്ഗാന്റെ വാണിജ്യബന്ധം ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്തു.

ഇന്ത്യ സമ്മാനിച്ച ദേശീയ പാതവഴി അഫ്ഗാനിലെ കച്ചവടക്കാർ ലാഭിക്കുന്നത് അറുപത് ശതമാനം കപ്പൽ കൂലിയാണ്. മാത്രമല്ല അഫ്ഗാനിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്നതും ഇന്ത്യയാണ്. ഛബഹാറിൽ നിന്നും ഗുജറാത്തിലേയ്‌ക്കും മുംബൈയിലേയ്‌ക്കുമാണ് ചരക്കുകൾ എത്തുന്നത്. എന്നാൽ പാകിസ്താൻ ഇത്തരത്തിൽ യാതൊരു സഹായവും നൽകുന്നില്ല. മാത്രമല്ല സൈനികപരമായും ഭീകരതയാലും നിരന്തരം അടിമയാക്കാനാണ് ശ്രമിക്കുന്നത്. ഒപ്പം അഫ്ഗാനിലെ ചരസ്സിന്റെ കൃഷിയിലാണ് ഭീകരർക്ക് എന്നും കണ്ണ്.