ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരാൻ ഡിജിറ്റൽ ഇന്ത്യ ആക്ട്

0
69

നൈപുണ്യമോ അവസരമോ അടിസ്ഥാനമാക്കി ഓൺലൈൻ ഗെയിമുകളെ തരംതിരിക്കാൻ ഇന്ത്യ ഒരു റെഗുലേറ്ററി ബോഡി ഉണ്ടാക്കണമെന്ന് ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരുന്നതിന് സർക്കാർ ഏർപ്പെടുത്തിയ പാനൽ നിർദേശിച്ചു. നിരോധിത ഫോർമാറ്റുകൾ തടയുന്നതിനുള്ള നിയമങ്ങൾ അവതരിപ്പിക്കണമെന്നും ചൂതാട്ട വെബ്സൈറ്റുകളിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്നും പാനൽ പറയുന്നു.

രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ തയ്യാറാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ മാസങ്ങളായി ഗവേഷണം നടത്തിവരികയായിരുന്നു.

ടൈഗർ ഗ്ലോബൽ, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ വിദേശ നിക്ഷേപകർ അവതരിപ്പിക്കുന്ന ഫാന്റസി ക്രിക്കറ്റിന് ഏറെ പ്രചാരമുള്ള ഗെയിമിംഗ് സ്റ്റാർട്ടപ്പുകളായ ഡ്രീം 11, മൊബൈൽ പ്രീമിയർ ലീഗ് എന്നിവയ്ക്കാണ് ഇന്ന് ഏറെ പ്രിയം.

ഏറെ കാത്തിരുന്ന റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലെ മൊബൈൽ ഗെയിമിംഗ് വ്യവസായത്തിന്റെ ഭാവി രൂപപ്പെട്ടു കഴിഞ്ഞെന്നാണ്. ഓൺലൈൻ ഗെയിമിംഗ് വ്യവസായം ഈ വർഷത്തെ 1.5 ബില്യൺ ഡോളറിൽ നിന്ന് 2025 ഓടെ 5 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ആസക്തിക്ക് കാരണമാകുന്ന ഗെയിമുകളും ബിസിനസ്സിനെ തടസ്സപ്പെടുത്തുന്ന നിയമങ്ങളും ഈ ആശങ്കകൾക്കിടയിലാണ് ഈ വളർച്ച.

കാർഡ് ഗെയിം റമ്മിയും ചില ഫാന്റസി ഗെയിമുകളും ഉപയോക്താക്കളുടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതും നിയമാനുസൃതവുമാണെന്ന് ഇന്ത്യയുടെ സുപ്രീം കോടതി പറയുന്നു. എന്നാൽ കുറഞ്ഞത് ഒരു സംസ്ഥാന കോടതി ‘പോക്കർ’ പോലുള്ള ഗെയിമുകളെ അവസരാധിഷ്ഠിതമായി അല്ലെങ്കിൽ ചൂതാട്ടത്തിന് സമാനമായി തരംതിരിച്ചിട്ടുണ്ട്. ഇത് മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുമുണ്ട്.

ആഗസ്റ്റ് 31-ലെ കരട് റിപ്പോർട്ടിൽ,ഇന്ത്യയുടെ ഐടി മന്ത്രാലയത്തിന് കീഴിൽ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ പാനൽ ഒരു പുതിയ റെഗുലേറ്ററി ബോഡി സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ ഓൺലൈൻ ഗെയിമുകൾ വൈദഗ്ധ്യത്തിന്റെ ഗെയിമുകൾ എന്ന രീതിയിൽ യോഗ്യമാണെന്ന് നിർണ്ണയിക്കുകയും തുടർന്ന് സർക്കാരിൽ നിന്ന് പുതിയ നിയന്ത്രണങ്ങൾക്കായി സമ്മതവും നിർവ്വഹണവും തേടും

നിയമങ്ങൾ കാര്യക്ഷമമാക്കുന്ന 108 പേജുള്ള റിപ്പോർട്ട് ഇന്ത്യയ്ക്ക് ഒരു പുതിയ ഫെഡറൽ ഓൺലൈൻ ഗെയിമിംഗ് നിയമം ആവശ്യമാണെന്ന് പറയുന്നു. അത് ‘നിരോധിത ഗെയിമിംഗ് ഫോർമാറ്റുകൾക്കെതിരെ സർക്കാരിന് ശിക്ഷാ വ്യവസ്ഥകളും തടയൽ അധികാരങ്ങളും സഹിതം’ റെഗുലേറ്ററി ഫ്‌ലെക്‌സിബിലിറ്റി നൽകുന്നു.

സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന ഓൺലൈൻ നൈപുണ്യ ഗെയിമുകൾ മാത്രമാണ് പാനൽ പരിഗണിച്ചത് ചൂതാട്ടമല്ല. ഇന്ത്യയിൽ നിയമവിരുദ്ധമായ നിരവധി ഓഫ്ഷോർ വാതുവയ്പ്പും ചൂതാട്ട വെബ്സൈറ്റുകളും ഉപയോക്താക്കൾക്കിടയിൽ പ്രചാരത്തിലായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പുതിയ നിയമ ചട്ടക്കൂട് സൗജന്യവും പണം നൽകി കളിക്കുന്നതുമായ നൈപുണ്യ ഗെയിമുകൾക്ക് ബാധകമാകും.

ഓൺസൈലിനിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്ന ഗെയിമുകൾ (ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളും) കളിക്കുന്നത് നിരോധിക്കുന്നതിനോടൊപ്പം, ഡിജിറ്റൽ ഇന്ത്യ ആക്ടിൽ ഉപയോക്താക്കൾക്ക് അപകടസാധ്യതയുള്ള ഗെയിമുകളുടെ പട്ടികയിൽ ഉൾപ്പെടുത്താം.

അതേസമയം, ഒരു ഉപയോക്താവും നിയമവിരുദ്ധമായ ചൂതാട്ടമോ ഗെയിമിംഗോ ആക്സസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ‘ജിയോ ഫെൻസിംഗ് നടപടികൾ നടപ്പിലാക്കുന്നതും നിരീക്ഷിക്കുന്നതും ബുദ്ധിമുട്ടാണ്’ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

റവന്യൂ, കായിക മന്ത്രാലയങ്ങളുടെ തലവൻമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ അംഗങ്ങളിൽ നിന്ന് കൂടുതൽ അഭിപ്രായങ്ങൾ ലഭിച്ചതിന് ശേഷം ഐടി മന്ത്രാലയം റിപ്പോർട്ടിന് അന്തിമരൂപം നൽകും. അന്തിമ രൂപീകരണത്തിന് സമയപരിധി ഇല്ലെങ്കിലും ഇത് ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കും.