ഏറനാട് മണ്ഡലത്തിൽ 8.73 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി

0
58
A double yellow line on a road curving into the distance.

ഏറനാട് മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കായി 8.73 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി ഏറനാട് മണ്ഡലം എം എൽ എ പി.കെ ബഷീർ അറിയിച്ചു. കാവനൂർ പഞ്ചായത്തിലെ അത്താണിക്കൽ പൂക്കോട്ടുചോല റോഡ് 1500 മീറ്റർ റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 1.54 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

അരീക്കോട് പഞ്ചായത്തിലെ പൂക്കോട്ടുചോല മുതൽ ഏലിയാപറമ്പ് റോഡ് ജംഗ്ഷൻ വരെ 1200 മീറ്റർ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 1.25 കോടി രൂപ, കാരിപ്പറമ്പ് മുതൽ ഐ.ടി.ഐ അത്താണിക്കൽ വരെ 1100 മീറ്റർ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 1 കോടി രൂപ, ഊർങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി – കുഴിനക്കിപ്പാറ – തോട്ടുമുക്കം റോഡ് 1800 മീറ്റർ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 2.75 കോടി രൂപ എന്നിവയുടെയും എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം – പെരൂൽക്കുണ്ട് – മാടശ്ശേരി – കോട്ടാല റോഡ് നവീകരിക്കുന്നതിന് PMGSY ഫണ്ടിൽനിന്നും 2.19 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.

ഭരണാനുമതി ലഭിച്ച പദ്ധതികളുടെ മറ്റു നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പി.കെ ബഷീർ കൂട്ടിച്ചേർത്തു.