ഹിമാചൽ പ്രദേശ്: ചമ്പയിൽ മേഘവിസ്ഫോടനം

0
69

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിൽ കനത്ത മഴയ്‌ക്കിടെയുണ്ടായ മേഘസ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും വ്യാപകമായ നാശനഷ്‌ടമുണ്ടാക്കുകയും ചെയ്‌തു.

നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തിയാണ് മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കനത്ത മഴയിൽ ദണ്ഡ് നാലയിൽ കാറുകളും ബൈക്കുകളും ഒലിച്ചുപോയി.

നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിഭൂമി വെള്ളത്തിലാവുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്, ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) ടീമിനെയും ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.