Commonwealth Games 2022- ബജ്‌റംഗ് പൂനിയയ്ക്ക് സ്വര്‍ണം

0
31

 

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയക്ക് സ്വര്‍ണം. പൂനിയയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്‌നെലിനനെ തകര്‍ത്താണ് ബജ്റംഗ് സ്വര്‍ണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ത്തി
മത്സരത്തിൽ പൂനിയ അനായാസ വിജയമാണ് സ്വന്തമാക്കിയത്. വി.എഫ്.എ. (വിക്ടറി ബൈ ഫാൾ) വഴിയാണ് പൂനിയ വിജയം നേടിയത്. 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ പൂനിയ കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനാണ്