കുട്ടികളിലെ കോവാവാക്‌സ് വാക്‌സിൻ ഉപയോഗത്തിന് അനുമതി

0
80

ഡൽഹി: 7-11 വരെ പ്രായപരിധിയിലുള്ളവർക്കും കോവോവാക്‌സ് വാക്‌സിൻ നൽകാൻ അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിങ് സമർപ്പിച്ച രണ്ട് അപേക്ഷകളാണ് കൊറോണ സംബന്ധിച്ച വിഷയ വിദഗ്ധസമിതി പരിഗണിച്ചത്.

മാർച്ച് 16-നും ജൂൺ ഒന്നിനുമാണ് അപേക്ഷകൾ സമർപ്പിച്ചത്. മുതിർന്നവരിലെ കോവോവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡിസംബർ 28 ന് അനുമതി നൽകിയിട്ടുണ്ട്.

അടിയന്തര ആവശ്യത്തിനും 12-17 പ്രായക്കാർക്ക് ഉപാധികൾക്ക് വിധേയമായും കൊവേവാക്‌സ് നൽകാൻ നിലവിൽ രാജ്യത്ത് അനുമതിയുണ്ട്.പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.