2022 ലെ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ലൈംഗിക നിരോധനം നടപ്പിലാക്കാന്‍ ഖത്തര്‍

0
81

ദോഹ : 2022 ലെ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ലൈംഗിക നിരോധനം നടപ്പിലാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അവിവാഹിതരായ കാണികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ക്ക് ഷെയര്‍ ചെയ്ത് റൂം വാടകയ്ക്ക് എടുക്കുവാനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിംഗില്‍ നിന്നും വിലക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു രാജ്യങ്ങളില്‍ ലോകകപ്പുകള്‍ നടക്കുന്നത് പോലെ മത്സരങ്ങള്‍ക്ക് ശേഷമുള്ള മദ്യപാന പാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് പിടിക്കപ്പെട്ടാല്‍ കര്‍ശനവും ഭയാനകവുമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരും എന്ന മുന്നറിയിപ്പാണ് അധികാരികള്‍ നല്‍കുന്നത്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകകപ്പ് ആരാധകരും ഇതില്‍ നിന്ന് ഒരു തരത്തിലും ഒഴിവാക്കപ്പെട്ടിട്ടില്ല. ഖത്തറിനും പൊതു നിയമത്തില്‍ പരസ്യമായി മദ്യപിക്കുന്നത് വിലക്കിയിട്ടുമുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കപ്പെടാത്ത വസ്ത്രം ധരിക്കുന്നതും കുറ്റകരമാണ്. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ഇവിടെ വിലക്കുണ്ട്. എന്നാല്‍ ലോകക്കപ്പിന്റെ സമയത്ത് ചില നിയമങ്ങള്‍ ഖത്തര്‍ ലഘൂകരിക്കും എന്നും കരുതുന്നവരുണ്ട്.