ലോക കേരള സഭ സമ്പന്നരുടെ കൂട്ടായ്മയല്ല, ഇത് എല്ലാ പ്രവാസികളുടേയും ശബ്ദം; 31 വർഷത്തെ പ്രവാസ ജീവിതത്തിലെ പൊള്ളുന്ന അനുഭവം പങ്കുവെച്ച എലിസബത്തിന്റെ ജീവിതാനുഭവം ലോക കേരള സഭയെ കണ്ണീരിലാഴ്ത്തി

0
19

തിരുവനന്തപുരം: ലോക കേരള സഭയിൽ ഏവരുടെയും കണ്ണിനെ ഈറനണിയിച്ച് ഒമാനിൽ വീട്ടുജോലി ചെയ്യുന്ന മലയാളി എലിസബത്ത് ജോസഫ്. എച്ചിലിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന എലിസബത്തിന്‍റെ ജീവിത കഥ വളരെ നൊമ്പരത്തോടെയാണ് ലോക കേരള സഭ കേട്ടത്. കരഘോഷത്തോടെയാണ് സദസ് എലിസബത്തിന്റെ പ്രസംഗത്തെ വരവേറ്റത് പ്രസംഗിച്ച ശേഷം എലിസബത്ത് വീണാ ജോര്‍ജ്ജിന് അടുത്ത് പോയിരുന്ന് വിതുമ്പിയത് മറ്റൊരു വൈകാരിക കാഴ്ച്ചയായി. തന്നെ ക്ഷണിച്ചതില്‍ സര്‍ക്കാരിനോട് നന്ദി ഉണ്ടെന്ന് എലിസമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സമ്പന്നരുടെ കൂട്ടായ്മയാണെന്ന വിമർശനങ്ങൾക്കിടയിലേക്ക് ഗള്‍ഫില്‍ 31 കൊല്ലമായി വീട്ടുജോലി ചെയ്യുന്ന എലിസബത്ത് തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം മറച്ച് വെച്ചില്ല. എല്ലാ പ്രവാസികളുടേയും ശബ്ദമാണ് ലോക കേരള സഭയെന്ന് വിളിച്ചുറഞ്ഞ് വേദിയിലേക്ക് എലിസബത്ത് ജോസഫ് എത്തിയത്. പിന്നീട് പത്ത് മിനിറ്റിൽ മാത്രം താഴെയുള്ള പ്രസംഗം. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ആ വാക്കുകൾ പ്രവാസികളും ജനപ്രതിനിധികളും കേട്ടത് നെടുവീർപ്പോടെ!

വിദേശത്ത് കഴിഞ്ഞ 31 വർഷമായി വീട്ടുജോലി ചെയ്യുകയാണ് എലിസബത്ത് ജോസഫ്. എട്ടാം വയസ്സിൽ തുടങ്ങിയതാണ് എലിസബത്തിന്റെ ജീവിക്കാനുള്ള നേട്ടോട്ടം. 18ആം വയസ്സിൽ കല്യാണം കഴിഞ്ഞു. രണ്ട് മക്കളുടെ കല്യാണം നടത്തി. ആറ് മാസം മുൻപ് ഭർത്താവ് മരിച്ചു. 30 ആം വയസിൽ ഖത്തറിൽ തുടങ്ങിയ പ്രവാസ ജീവിതം ഇപ്പോഴും തുടരുകയാണ് എലിസബത്ത്.