എന്റെ ആത്മഹത്യാ ശ്രമം; ഫേസ്ബുക്കിൽ ലൈവിട്ട യുവാവിനെ ഓടിയെത്തി രക്ഷിച്ച് പോലീസ്

0
38

കോട്ടയം:ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസ്.കൈ മുറിച്ചുള്ള ആത്മഹത്യാശ്രമം ഫെയ്‌സ്ബുക്കിൽ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പോലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. കോട്ടയത്താണ് സംഭവം. പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരനെയാണ് ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിലാക്കിയത്.

ഇന്നലെ വൈകിട്ടാണു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് ആത്മഹത്യാശ്രമം ഫേസ്ബുക്കിലിട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ വന്നത്. ഇതു ശ്രദ്ധയിൽപെട്ട ഒരാൾ പോലീസിൽ വിവരമറിയിച്ചു. അരമണിക്കൂറിനുള്ളിൽ എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തി.

വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപേ പോലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് പേലീസ് വ്യക്തമാക്കി