കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് മെസ്സില്‍ നിന്നും ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0
72

വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പഴകിയ എണ്ണയും ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് പിടിച്ചെടുത്തത്. പഞ്ചായത്ത് ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലാതെയാണ് മെസ് നടത്തുന്നതെന്നും കണ്ടെത്തി.

 

പഴകിയ ഭക്ഷണങ്ങള്‍ക്ക് പൂട്ടുവീഴുന്നു; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

 

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ,ആരോഗ്യവകുപ്പിന്റെയും വ്യാപക പരിശോധന ശക്തം. ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും പരിശോധനകള്‍ വ്യാപിപ്പിച്ചു. പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നിരവധി ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

 

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യവകുപ്പിന്റെ കാമ്ബയിന്റെ ഭാഗമായിയാണ് സംസ്ഥാനത്തുടനീളം വ്യാപകമായി ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്.

 

ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ആരോഗ്യ- ഭക്ഷ്യ സുരക്ഷ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, സംയുക്തമായിയാണ് പരിശോധന കര്‍ശനമാക്കിയത്.

 

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകള്‍ക്കും പാളയത്തെ ഹോസ്റ്റലിനും നോട്ടീസ് നല്‍കി.പാളയം കുന്നുകുഴിയിലെ കെ പി ഹോസ്റ്റലില്‍ മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തിയത്.

 

കണ്ണൂര്‍, ആലപ്പുഴ, ഹരിപ്പാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍,വയനാട് എന്നിവിടങ്ങില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങളും , പഴകിയ മത്സ്യം ,മാംസം എന്നിവ കണ്ടെടുത്തു.

 

ഹരിപ്പാടില്‍ നിന്ന് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്ത് നിന്ന് കൊണ്ടുവരുമ്ബോഴായിരുന്നു ആരോഗ്യ വിഭാഗം പിടിക്കുകുടിയത്. വൃത്തിഹീനമായും , ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച ഹരിപ്പാട്ടെ ദേവു ഹോട്ടല്‍ അടപ്പിച്ചു. വയനാട് കല്‍പ്പറ്റയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് മിന്നല്‍ പരിശോധന നടത്തിയത്. ആറു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.