അസാനി തീവ്രചുഴലിക്കാറ്റായി മാറി; ഇന്ന് ആന്ധ്രാതീരം തൊടും

0
88

അസാനി തീവ്രചുഴലിക്കാറ്റായി മാറി. ഇന്ന് വൈകീട്ടോടെ ആഡ്ര തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണതീരത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങും.
നേരത്തെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രവചനം. കേരളത്തില്‍ 14വരെ വ്യാപകമായ മഴ തുടരും. ചൊവ്വാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ 14വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റേയും കാറ്റിന്റേയും പശ്ചാത്തലത്തില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴ പെയ്യുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.