ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ‘പത്താന്റെ’ ഒടിടി റൈറ്റ്‍സ് ആമസോണിന് (Pathaan)

0
73

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ‘പത്താനാ’.യി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിദ്ധാര്‍ഥ് ആനന്ദാണ് ‘പത്താന്റെ’ സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘പത്താൻ’. ഷാരൂഖിന്റെ പത്താന്റെ ഒടിടി സ്‍ട്രീമിംഗ് അവകാശം വൻ തുകയ്‍ക്കു വിറ്റുപോയെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത് (Pathaan).
ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘സീറോ’യായിരുന്നു. 2018ല്‍ റിലീസ് ചെയ്‍ത  ‘സീറോ’ വൻ പരാജയമായിരുന്നു. ‘പത്താനിലൂടെ ഒരു വൻ തിരിച്ചുവരവിനാണ് ഷാരൂഖ് ലക്ഷ്യമിടുന്നത്.  ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ ‘പത്താന്’ തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
‘പത്താ’ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ‘പത്താനെ’ പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. ‘അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം’, എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. നേരത്തെ ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സ്‍പ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സിദ്ധാര്‍ഥ് ആനന്ദിന്റെ തന്നെ ചിത്രമായ ‘ഫൈറ്ററും’ അടുത്ത വര്‍ഷം റിപ്പബ്ലിക് ദിന റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ‘ഫൈറ്റര്‍’ എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദീപിക പദുക്കോണാണ് ‘ഫൈറ്റര്‍’ ചിത്രത്തിലും നായികയാകുന്നത്.