പോക്സോ കേസിൽ ഇടുക്കിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്റ്റിലായത്. വഴിത്തലയിൽ പരിശീലനത്തിനിടെ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയതിനാണ് അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ക്ളാസ് മുറിയിൽ വെച്ചും കായിക പരിശീലനം നടക്കുന്ന സമയങ്ങളിലും ഇയാൾ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുന്നുവെന്ന് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
സ്കൂൾ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് ജീസ് തോമസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പോക്സോ നിയമപ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.