കാസര്‍കോട്ട് നിന്നും കാണാതായ നവവധുവിനെ കണ്ണൂരില്‍ കണ്ടെത്തി

0
146

കാസര്‍കോട് നിന്നും കാണാതായെ നവവധുവിനെ കണ്ണൂരില്‍ കണ്ടെത്തി. ഒന്നര മാസം മുമ്പ് വിവാഹിതനായ പ്രവാസിയുടെ 20 കാരിയായ ഭാര്യയെയാണ് കാണാതായത്. ബന്ധുവീട്ടില്‍ സല്‍ക്കാരശേഷം യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടതിനു ശേഷമാണ് നവവധുവിനെ കാണാതായത്.

ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. ധരിച്ചിരുന്ന ആഭരണങ്ങൾ സഹിതമാണ് ഇവർ പുറത്തേക്ക് പോയത്. ഏറെ വൈകിയിട്ടും ഭര്‍തൃവീട്ടിൽ എത്താത്തതിനെത്തുടർന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

തുടർന്ന് ബന്ധുക്കൾ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ണൂരില്‍ കണ്ടെത്തിയത്. ഇവരെ കൂട്ടാൻ വനിതാ പൊലീസ് കണ്ണൂരിലേക്ക് തിരിച്ചു.