ഗുജറാത്തിൽ മൂന്ന് ജില്ലകളില്‍ പുതുതായി ഒരു ക്ലാസ് മുറി പോലും നിർമിച്ചില്ലെന്ന് സര്‍ക്കാര്‍

0
57

ഗുജറാത്തില്‍ ആകെ പണികഴിക്കേണ്ട 19,128 ക്ലാസ് മുറികളില്‍ 14 ശതമാനം ക്ലാസുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ വിദ്യാഭ്യാസമന്ത്രി ജിതു വഗാനിയാണ് ഇക്കാര്യ അറിയിച്ചത്.

2022-ല്‍ ആകെ 19,128 ക്ലാസ് മുറികള്‍ വേണമെന്നിരിക്കെ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തിനായി 2,714 ക്ലാസ് മുറികള്‍ മാത്രമാണ് സര്‍ക്കാരിന് നിര്‍മ്മിക്കാനായത്. ഡാങ്സ്, നര്‍മദ, താപി ജില്ലകളില്‍ 154, 183, 162 ക്ലാസുകള്‍ വേണമെന്നിരിക്കെ ഒന്നുപോലും ഇതേവരെ നിര്‍മ്മിക്കാനായിട്ടില്ല.

സംസ്ഥാനത്തെ വിവിധ സ്‌കുളുകളിലേക്കായി 19,128 ക്ലാസ് മുറികള്‍ വേണമെന്നിരിക്കെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2,714 എണ്ണം മാത്രമാണ് പണിതതെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ദഹോദ് ജില്ലയില്‍ 1,677 ക്ലാസ് മുറികള്‍ എന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. അവിടെ 66 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളുവെന്നതും വിമർശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.