വ്‌ളോഗര്‍ നേഹയുടെ ആത്മഹത്യ; അന്വേഷണം ലഹരി മാഫിയയിലേക്ക്

0
93

വ്‌ളോഗര്‍ നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ലഹരി മാഫിയയിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്. നേഹയുടെ മരണ സമയത്ത് വീട്ടില്‍ നിന്നും ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

നേഹയുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിരുന്നു. കൂടാതെ, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നു യുവാക്കളില്‍ ഒരാളുടെ പക്കല്‍നിന്നു 15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം ലഹരിമാഫിയയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. നേഹ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പായി കൂട്ടാളി സിദ്ധാര്‍ഥിന് അയച്ച വാട്ട്‌സ്അപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മാര്‍ച്ച് രണ്ടിനാണ് കണ്ണൂര്‍ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു കൊച്ചിയില്‍ താമസം.