ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യത

0
101

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് 470 കിലോമീറ്റര്‍ അകലെയും നാഗപ്പട്ടണത്തിനു 760 കിലോമീറ്റര്‍ അകലെയും ചെന്നൈക്ക് 950 കിലോമീറ്റര്‍ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് വടക്ക് -പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതെയന്നും അറിയിപ്പില്‍ പറയുന്നു.