പെരിയയില്‍ സ്ത്രീകളെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ പിടിയില്‍

0
89

കാഞ്ഞങ്ങാട് പെരിയ കല്യോട്ട് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ട് സിപിഐ എം നേതാവിന്റെ വീടിന് മുന്നിലെത്തി കൊലവിളി നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസുകാരനെ ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. ശാസ്‌താ ഗംഗാധരന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ ഋതുലിനെ(23)യാണ് ബേക്കല്‍ എസ്‌ഐ രാജീവനും സംഘവും അറസ്റ്റുചെയ്‌തത്.

സംഭവത്തില്‍ പെരിയയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കലോടന്‍ ജനാര്‍ദനന്‍ ഉള്‍പ്പെടെ ആറോളം പേര്‍ കസ്റ്റ‌ഡിയിലുണ്ട്. കഴിഞ്ഞദിവസം പാനൂരില്‍ നിന്നെത്തിയ ആറംഗസംഘം ഗംഗാധരന്റെ വീട്ടിലേക്കുവന്ന് സ്ത്രീകളെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ചീത്തവിളിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കലോടന്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലാണ് ആറുപേരും വീട്ടിലേക്ക് വന്നതെന്നും പരാതിയില്‍ പറഞ്ഞു.