Friday
9 January 2026
30.8 C
Kerala
HomeKeralaബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്

ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്

അന്താരാഷ്‌ട്ര പുസ്‌തകോൽസവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണന്‍, കെഎല്‍ മോഹനവര്‍മ്മ, പ്രൊഫ. എം തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

അൻപതിനായിരം രൂപയും ശില്‍പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്‌ട്ര പുസ്‌തകോൽസവത്തില്‍ വച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും. വിവിധ ശാഖകളിലായി നാല്‍പതിലധികം കൃതികള്‍ എംകെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് മുതലായവ മുന്‍പ് എംകെ സാനുവിനെ തേടിയെത്തിയിട്ടുണ്ട്.

നിരൂപകന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ എംകെ സാനു ‘കുന്തീദേവി’യിലൂടെ നോവല്‍ സാഹിത്യത്തിലും തന്റെതായ വ്യക്‌തിമുദ്ര പതിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതത്തിന്റെ സംശോധനവും അർഥവിവരണവും നിര്‍വഹിച്ചിട്ടുണ്ട്. ഡോ. പി പല്‍പ്പുവിനേയും ചങ്ങമ്പുഴയേയും പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തിയത് സാനുവാണ്. ദൈവദശകത്തിന്റെ വ്യാഖ്യാനവും ഏറെ പ്രശംസ പിടിച്ചുപറ്റിയ രചനയാണ്.

RELATED ARTICLES

Most Popular

Recent Comments