ഹ​രി​ദാ​സ​ന്‍ വ​ധം: നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

0
130

സിപിഐ എം പ്ര​വ​ര്‍​ത്ത​ക​ന്‍ പു​ന്നോ​ല്‍ താ​ഴെ​വ​യ​ലി​ല്‍ ഹ​രി​ദാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ബി​ജെ​പി ത​ല​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൊ​മ്മ​ല്‍​വ​യ​ല്‍ ശ്രീ​ശ​ങ്ക​രാ​ല​യ​ത്തി​ല്‍ കെ.​ലി​ജേ​ഷ് (37), പു​ന്നോ​ല്‍ റേ​ഷ​ന്‍ ക​ട​യ്ക്ക് സ​മീ​പം കെ.​വി.​വി​മി​ന്‍ (26), പു​ന്നോ​ല്‍ എ​സ്കെ മു​ക്ക് ദേ​വീ​കൃ​പ വീ​ട്ടി​ല്‍ അ​മ​ല്‍ മ​നോ​ഹ​ര​ന്‍ (26), ഗോ​പാ​ല്‍​പേ​ട്ട സു​നേ​ഷ്നി​വാ​സി​ല്‍ എം.​സു​നേ​ഷ് (മ​ണി 39) എ​ന്നി​വ​രെ​യാ​ണ് കസ്റ്റഡിയില്‍ വിട്ടത്. അ​ഞ്ച് ദി​വ​സ​ത്തേ​ക്കാണ് കോ​ട​തി പ്രതികളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കൊ​ടു​ത്ത​ത്.