എൽഡിഎഫിന്റെ ഇടപെടൽ; കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ ജാതിവിലക്ക് നീങ്ങുന്നു

0
45

ഇ​രി​ങ്ങാ​ല​ക്കു​ട ശ്രീ ​കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം കൂത്തമ്പലത്തിലെ ജാ​തി​വി​ല​ക്ക് നീ​ക്കാ​ന്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. അ​മ്മ​ന്നൂ​ര്‍ ചാ​ക്യാ​ര്‍ കു​ടും​ബ​ത്തി‍െന്‍റ അ​വ​കാ​ശ​ങ്ങ​ള്‍ എ​ല്ലാം നി​ല​നി​ര്‍​ത്തി അ​വ​രു​ടെ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റാ​ത്ത അ​വ​സ​ര​ങ്ങ​ളി​ല്‍ ഹൈ​ന്ദ​വ​രാ​യ മ​റ്റ് കൂ​ത്ത്, കൂ​ടി​യാ​ട്ടം പ്ര​തി​ഭ​ക​ള്‍​ക്കും കൂത്തമ്പലത്തിൽ കൂ​ടി​യാ​ട്ടം ന​ട​ത്താ​ന്‍ അ​നു​വാ​ദം ന​ല്‍​കാ​നാ​ണ്​ തീ​രു​മാ​നം. അ​നു​മ​തി​ക്കാ​യി ദേ​വ​സ്വം മ​ന്ത്രി​യെ​യും ദേ​വ​സ്വം ക​മീ​ഷ​ണ​റെ​യും സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ​യും തൃ​ശൂ​ര്‍ വ​ട​ക്കു​ന്നാ​ഥ​നി​ലെ​യും കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് വലിയ ചർച്ചയായിരുന്നു. തൃ​പ്പൂ​ണി​ത്തു​റ, കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ട​വി​ല​ങ്ങ്​ ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ല്‍​ക​ഴു​കി​ച്ചൂ​ട്ട്​ വ​ഴി​പാ​ട്​ വി​വാ​ദ​മാ​വു​ക​യും ദേ​വ​സ്വം മ​ന്ത്രി കെ രാധാകൃഷ്‌ണൻ ഇടപെട്ട് തടയുകയും ചെയ്തു. കൂ​ട​ല്‍​മാ​ണി​ക്യം, വ​ട​ക്കു​ന്നാ​ഥ​ന്‍ കൂത്തമ്പ​ല​ങ്ങ​ളി​ലെ ജാ​തി​വി​ല​ക്ക് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യാ​യ രേ​ണു രാമനാഥനാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. പിന്നീട് സാംസ്കാരിക – രാഷ്ട്രീയ കേന്ദ്രങ്ങളിൽ രേണുവിന്റെ പോസ്റ്റ് സജീവ ചർച്ചയായിരുന്നു.