സ്വപ്ന – സംഘപരിവാർ ബന്ധം; വാർത്ത മുക്കി മാധ്യമങ്ങൾ

0
48

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് സംഘ്പരിവാറുമായുള്ള ബന്ധം മൂടിവെച്ച് മാധ്യമങ്ങൾ. ആർ എസ് എസ് അനുകൂല എന്‍ ജി ഒയായ എച്ച് ആർ ഡി എസിൽ സ്വപ്നക്ക് ജോലി ലഭിച്ച വാർത്തയാണ് മാധ്യമങ്ങൾ മുക്കിയത്. സ്വപ്നക്ക് ജോലി ലഭിച്ചു എന്ന വാർത്ത കൊടുത്ത ചില മാധ്യമങ്ങളാകട്ടെ എന്‍ ജി ഒയുടെ രാഷ്ട്രീയം പറയാതിരിക്കാൻ ശ്രദ്ധിക്കകയും ചെയ്തു. മുഖ്യധാരാ ചാനലുകളും ഇക്കാര്യം പറഞ്ഞതുമില്ല.

ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന എന്‍ ജി ഒയിൽ ബിജെപിയുടെയും ആർ എസ് എസിന്റെയും പ്രധാന നേതാക്കളാണ് പ്രധാന പദവികളിൽ ഉള്ളത്. എന്നാൽ, ഇക്കാര്യത്തെ പറയാതെ വെറുമൊരു എൻ ജി ഓ എന്ന തരത്തിലാണ് മാധ്യമങ്ങളുടെ വാർത്ത. സ്വപ്നക്ക് മുഖ്യമന്ത്രിയും സിപിഐ എമ്മുമായും ബന്ധമുണ്ടെന്ന പച്ചക്കള്ളം കൊടുത്ത അതേ മാധ്യമങ്ങൾ തന്നെയാണ് സംഘപരിവാർ ബന്ധം മൂടിവെച്ചത്.

പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് മുഖ്യമന്ത്രിയുടെ സ്വാധീനത്താൽ ജോലി ലഭിച്ചെന്ന വാർത്ത കൊടുത്തവർ വരെ ഇക്കാര്യം സമർത്ഥമായി മുക്കി. സ്വപ്നയെ ജനം ടി വി എഡിറ്റർ അനിൽ നമ്പ്യാർ നിരന്തരം വിളിച്ചതും വി മുരളീധരൻ തുടർച്ചയായി കള്ളം പറഞ്ഞതുമൊന്നും മാധ്യമങ്ങൾ ജനങ്ങളോട് പറഞ്ഞിരുന്നില്ല.

സ്വർണക്കടത്ത് സമയത്തും ഇതേ രീതിയിലായിരുന്നു വാർത്ത. സ്വപ്നക്കും സരിത്തിനും സന്ദീപിനും സിപിഐ എം ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവനും. സ്വപ്നക്ക് എങ്ങനെയാണ് ജോലി ലഭിച്ചതെന്നും പറയാതിരിക്കാൻ ഇതേ മാധ്യമങ്ങൾ നല്ല ജാഗ്രത കാട്ടുകയും ചെയ്തു.