20,000 രൂപ കൈക്കൂലി: ആം ആദ്മി കൗൺസിലർ അറസ്റ്റിൽ

0
140

20,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറെ സി ബി ഐ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡൽഹി മുനിസിപ്പല്‍ കൗൺസിലർ ഗീത റാവത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായി ബിലാല്‍ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരാതിക്കാരന്റെ വീടിന് മേല്‍ക്കൂര പണിയുന്നതുമായി ബന്ധപ്പെട്ട അപേക്ഷക്ക് മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നും അനുമതി ലഭിക്കണമെങ്കില്‍ 20,000 രൂപ നല്‍കണം എന്ന് ഗീത റാവത്ത് ആവശ്യപ്പെട്ടതായാണ് പരാതി.

അറസ്റ്റിലായ ഗീത റാവത്തിനെയും അസോസിയേറ്റ് ബിലാലിനെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ ഹാജരാക്കുമെന്നും സി ബി ഐ അറിയിച്ചു.