‘റെഡ് @ കൊച്ചി’ സിപിഐ എം സംസ്ഥാന സമ്മേളന വാർത്താപത്രിക പ്രകാശനം ചെയ്തു

0
19

സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗത സംഘം പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ വാർത്താപത്രിക റെഡ് @ കൊച്ചി പ്രൊഫ. എം കെ സാനു പ്രകാശനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനായിരുന്നു. സമ്മേളനത്തിന്‌ മുന്നോടിയായുള്ള വാർത്തകൾ, വീഡിയോകൾ, ചരിത്ര വാർത്തകൾ എന്നിവ ഇതിൽ കാണാനും വായിക്കാനും സാധിക്കും.

സിപിഐ എം ജില്ല സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എസ് ശർമ, എം സ്വരാജ്, ഡിവൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, പാർടി ജില്ലാ കമ്മറ്റി അംഗങ്ങളായ പിഎൻ സീനു ലാൽ, കെ എസ് അരുൺകുമാർ, രവി കുറ്റിക്കാട് എന്നിവർ പങ്കെടുത്തു.