പ്ലസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
36

മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂർ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫിസിൽ വെച്ച് ഇഡി ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്‌തിരുന്നു.

2014ല്‍ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് പത്‌മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉയർന്നതോടെ ഷാജിയെ വിജിലൻസും ചോദ്യം ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ ഇഡിയും കേസ് രജിസ്‌റ്റർ ചെയ്‌തു. നേരത്തെ രണ്ടിലധികം തവണ ഷാജിയെ ഇഡി ചോദ്യം ചെയ്‌തിട്ടുണ്ട്‌. കേസിൽ കെഎം ഷാജിയുടെ ഭാര്യയിൽ നിന്നും മുസ്‌ലിം ലീഗ് നേതാക്കളിൽ നിന്നും ഇഡി നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.