ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ ജനതാ ദള്‍ (ആര്.ജെ.ഡി) അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. ബി.ജെ.പി ബ്രിട്ടീഷുകാരുടെ പുനര്‍ജന്മമാണെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ അതേ തന്ത്രം തന്നെയാണ് ബി.ജെ.പിയും പയറ്റുന്നതെന്നായിരുന്നു ലാലുപ്രസാദ് പറഞ്ഞത്.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ലാലു ഇക്കാര്യം പറഞ്ഞത്.
‘കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരോടും ജനങ്ങളോടും മോശമായാണ് പെരുമാറിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിനും ജനങ്ങള്‍ക്കും വേണ്ടി ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും അഖിലേഷിനെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി ബ്രിട്ടീഷുകാരെ പോലെയാണ് ഭരണം നടത്തുന്നതെന്നും നമ്മുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരെ തുരത്തിയതുപോലെ ബി.ജെ.പിയെ തുരത്തണമെന്നും ലാലുപ്രസാദ് പറഞ്ഞു.