Wednesday
17 December 2025
31.8 C
Kerala
HomeHealthകോവിഡ്: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

കോവിഡ്: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.മുൻകരുതലുകൾ, ടൈംടേബിൾ, മൂല്യനിർണയം, കുട്ടികളുടെ മാനസിക ആരോഗ്യം എന്നിവ കണക്കിലെടുത്താണ് മാർഗരേഖ തയ്യാറാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഉത്തരവ്.

സ്കൂളിൽ ശരിയായ ശുചീകരണവും ശുചീകരണ സൗകര്യങ്ങളും ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. വിദ്യാർത്ഥികൾക്കിടയിലെ ഇരിപ്പിട അകലം കുറഞ്ഞത് 6 അടി എങ്കിലും പാലിക്കണം. സ്റ്റാഫ് റൂമുകൾ, ഓഫീസ് ഏരിയ, അസംബ്ലി ഹാൾ, തുടങ്ങി സ്കൂളിലെ മറ്റ് പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കണം.മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലിരുന്ന് പഠിക്കാൻ തയ്യാറുള്ള വിദ്യാർത്ഥികൾക്ക് അതിന് അനുമതി നൽകാം.

കോവിഡ് മാനദണ്ഡങ്ങൾ ഹോസ്റ്റലിലും ഉറപ്പ് വരുത്തണം ഇവയെല്ലാമാണ് മാർഗരേഖയിൽ ചിലത്. ഹാജർ നിലയിലും ഇളവ് നൽകണമെന്നും അനുയോജ്യമായ സമയം തിരഞ്ഞെടുക്കണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments