അടിമാലിയിൽ 3 അതിഥി തൊഴിലാളികൾ പുഴയിൽ മുങ്ങി മരിച്ച നിലയിൽ

0
42

അടിമാലിയിൽ മൂന്ന് അതിഥി താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വെെദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്.

മധ്യപ്രദേശ് മണ്ഡല സ്വദേശികളായ അജയ കുമാർ, ദിലീപ്, റോഷ്നി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടുമ്പൻചോല രാജാക്കാട്ടെ സ്വകാര്യ ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. കുട്ടുങ്ങൽ വെളളച്ചാട്ടത്തിനടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു മൂവരും. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഒഴുക്കിൽപെട്ടു. ഇയാളെ രക്ഷിക്കുന്നതിനിടെ മറ്റു രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.