കലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണം: പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ

0
36

കലിക്കറ്റ് സർവകലാശാലയിലെ കൈക്കൂലി ആരോപണത്തിൽ പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം കെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്. തലശേരി സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽ നിന്ന് ഗൂഗിൾപേ വഴിയാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണ്. സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ വിദ്യാർത്ഥിനിയിൽ നിന്നും 5000 രൂപ വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൈക്കൂലിയായി 5000 രൂപ മന്‍സൂർ അലി കൈപ്പറ്റി. ഇയാൾ വിദ്യാർത്ഥിയുടെ ഫീസ് അടയ്ക്കാതെ പഴയ ചെലാൻ തിരുത്തി നൽകി ക്രമക്കേട് കാണിച്ചതായും പരാതിയുണ്ട്.

അതേസമയം, എം ജി സർവകലാശാല കൈക്കൂലിക്കേസിൽ അറസ്റ്റിലായ സി ജെ എൽസി അടക്കം 18 പേർക്ക് നിയമനം നൽകിയത് അനധികൃതമായെന്ന പുതിയ കണ്ടെത്തൽ ഇന്ന് പുറത്തുവന്നു. പത്ത് ഒഴിവുകൾക്ക് പകരം ക്രമവിരുദ്ധമായി 28 ഒഴിവുകൾ ഉണ്ടാക്കി. അനധികൃതമായി നിയമിച്ചവരെ മടക്കി അയയ്ക്കാനും സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വകുപ്പിന്റെ ശുപാർശ യൂണിവേഴ്‌സിറ്റി പൂഴ്ത്തി.