സൂസെപാക്യം വിരമിച്ചു, ഡോ.തോമസ് നെറ്റോ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്

0
35

ലത്തീൻ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം പദവിയിൽ നിന്ന് ഒഴിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനം സ്വയമൊഴിയുന്നത്. മാർച്ച് 11 ന് 75 വയസ് പൂർത്തിയാവുന്ന താൻ മാർച്ച് 10 മുതൽ അതിരൂപത മന്ദിരത്തിൽ നിന്ന് അതിരൂപത സെമിനാരിയിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. തോമസ് നെറ്റോയാണ് പുതിയ ആര്‍ച്ച്‌ ബിഷപ്പ്. പുതിയതുറ സെന്റ് തോമസ് ഇടവകാംഗമാണ് ഡോ. തോമസ് നെറ്റോ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെതുടർന്ന് കഴിഞ്ഞവര്‍ഷം സ്ഥാനം ഒഴിയാൻ സൂസപാക്യം സന്നദ്ധത അറിയിച്ചിരുന്നു.

 

76കാരനായ സൂസൈപാക്യം 32 വര്‍ഷം പദവി വഹിച്ച ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടര്‍ന്ന് പദവി ഒഴിയാന്‍ സൂസൈപാക്യം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആഗ്രഹിച്ചതിന്‍റെ അംശം പോലും നിറവേറ്റാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നുവെന്നും സൂസൈപാക്യം ചടങ്ങില്‍ പറഞ്ഞു.