കാണ്‍പൂരില്‍ ഇലക്ട്രിക് ബസിടിച്ച് ആറ് പേര്‍ മരിച്ചു; 12 പേര്‍ക്ക് ഗുരുതരം

0
97

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിലെത്തിയ ബസ് ടാറ്റ് മില്‍ ക്രോസ്‌റോഡിന് സമീപം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറിയില്‍ ഇടിച്ചാണ് നിന്നത്.

അപകടത്തില്‍ മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍ ഒളിവിലാണ്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഈസ്റ്റ് കാണ്‍പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.