‘അഭിപ്രായങ്ങൾ ആവാം, ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ വേണ്ട’; വി ശിവന്‍കുട്ടി

0
62

അധ്യാപകർ പഠിപ്പിച്ചാല്‍ മാത്രം മതിയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. അഭിപ്രായങ്ങൾ പറയാൻ അധ്യാപക സംഘടനകൾക്കും അവകാശമുണ്ട്. അധ്യാപകരുടെ സേവനങ്ങളെ വിലമതിക്കുന്നു. എന്നാൽ ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ പരസ്യ പ്രസ്താവന പാടില്ലെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ വി ശിവൻകുട്ടി കഴിഞ്ഞദിവസം പരോക്ഷമായി വിമർശിച്ചിരുന്നു. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ‘അധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ട ‘ എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

എ പ്ലസ് കിട്ടലല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം. ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസത്തിനും മുൻതൂക്കം നൽകിയാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. സ്കൂളുകളിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈനായി തുടരും- അദ്ദേഹം കൂട്ടിച്ചേർത്തു.