ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ കുടിലിലേക്ക് പാഞ്ഞുകയറി; 4 സ്ത്രീകള്‍ മരിച്ചു

0
38

തെലങ്കാനയില്‍ ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞു കയറി നാല് സ്ത്രീകള്‍ മരിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കാറോടിച്ച വിദ്യാര്‍ഥിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. നരഹത്യയ്ക്ക് കേസെടുത്തു.
കുടിലുകള്‍ ഇടിച്ച്‌ തെറിപ്പിച്ചശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനം ഓടിച്ച വിദ്യാർത്ഥി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു.