കൊവിഡ്; ഗായിക ലതാ മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
41

കൊവിഡ് ബാധയെതുടര്‍ന്ന് ഗായിക ലതാ മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും കുടുംബാംഗങ്ങൾ അറിയിച്ചു.