ധീരജ് വധം: നിഖിൽ പൈലിയെയും സുധാകരനെയും പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

0
21

ധിരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയെയും കെ സുധാകരനെയും പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ധീരജിനെ കൊലപ്പെടുത്തിയ പ്രതികൾ കെപിസിസി പ്രസിഡന്റിനൊപ്പം നിൽക്കുന്ന പടം പുറത്തുവിട്ടിട്ട് കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നാണ് ഉമ്മൻ‌ചാണ്ടി അഭിപ്രായപ്പെട്ടത്. കൊലപാതകത്തിൽ കെ സുധാകരനെ കുറ്റപ്പെടുത്തരുതെന്നും അത് മോശം പ്രവണതയാണെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ എല്ലാവരും മുൻകൈയെടുക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. അതേസമയം, ധീരജിന്റെ കൊലപാതകത്തെ അപലപിക്കാനോ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും ക്രിമിനലുമായ നിഖിൽ പൈലിയെ തള്ളിപ്പറയാൻ ഇതുവരെ തയ്യാറായിട്ടുമില്ല.