മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; വാടക വീട്ടില്‍നിന്നും 18 കിലോ കഞ്ചാവ് പിടികൂടി

0
40

മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. നറുകര കൂടക്കരയിലെ വാടക വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് 18.019 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വീട് വാടകക്കെടുത്ത നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടില്‍ മൊയ്തീന്‍കുട്ടിക്കെതിരെ എന്‍ഡിപിഎസ് ആക്‌ട് പ്രകാരം എക്സൈസ് കേസെടുത്തു.