ഇഡി ജോയിന്റ് ഡയറക്ടർ 
ബിജെപി സ്ഥാനാർഥി

0
32

സർവീസിൽനിന്ന്‌ സ്വയംവിരമിച്ച ഇഡി ജോയിന്റ്‌ ഡയറക്ടർ ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി. വിരമിക്കാനുള്ള രാജേശ്വർ സിങ്ങിന്റെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഷാഹിബാബാദ്‌ മണ്ഡലത്തിൽ ഇദ്ദേഹം മത്സരിക്കുമെന്നാണ്‌ റിപ്പോർട്ട്‌.

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം, മകൻ കാർത്തി ചിദംബരം, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി വൈ എസ്‌ ജഗൻമോഹൻ റെഡ്ഡി, ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി മധു കോഡ എന്നിവർക്കെതിരായ കേസുകൾ അന്വേഷിച്ചത്‌ രാജേശ്വർസിങ്ങാണ്‌. യുപി പൊലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2009ൽ ഇഡിയിൽ ചേർന്നു. ലഖ്‌നൗവിൽ ജോലിചെയ്‌തിരുന്ന അദ്ദേഹം ആറുമാസംമുമ്പാണ്‌ സ്വയംവിരമിക്കലിന്‌ അപേക്ഷിച്ചത്‌. 2018ൽ ദുബായിൽനിന്നുള്ള സംശയകരമായ ഫോൺകോൾ സ്വീകരിച്ചെന്ന്‌ ഇന്റലിജൻസ്‌ ബ്യൂറോ കണ്ടെത്തിയിരുന്നു.

എന്നാൽ, അന്നത്തെ ഇഡി ഡയറക്ടർ ക്ലീൻചിറ്റ്‌ നൽകി. കാൺപുർ പൊലീസ് കമീഷണർ അസിംകുമാർ അരുണും സ്വയം വിരമിച്ച്‌ ബിജെപി സ്ഥാനാർഥിയാകുമെന്ന്‌ പ്രഖ്യാപിച്ചു.  കനൗജിലെ ബിജെപി സ്ഥാനാർഥിയാകുമെന്നാണ്‌ റിപ്പോർട്ട്‌.