മയക്കുമരുന്ന് കടത്ത്: കോഴിക്കോട്ട് യുവതിയടക്കം രണ്ട്‌ പേര്‍ അറസ്റ്റിൽ

0
26

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലാപ്പറമ്പ് സ്വദേശി പി അക്ഷയ് (24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ജെ ജാസ്മിന്‍ (26) എന്നിവരെയാണ് മലാപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്നും എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവരും അറസ്റ്റിലായത്. കൊച്ചിയില്‍ ടെക്സ്റ്റൈല്‍ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന സംശയം പൊലീസിനുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.