2022ൽ ദ്വിദിന ദേശീയ പണിമുടക്ക്‌

0
109

വിലക്കയറ്റത്തിനും സ്വകാര്യവൽക്കരണത്തിനും ദേശീയ ആസ്‌തികൾ കോർപറേറ്റുകൾക്ക്‌ കൈമാറുന്നതിനും എതിരെ പാർലമെന്റിന്റെ 2022ലെ ബജറ്റ്‌ സമ്മേളനകാലത്ത്‌ ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്ക്‌ സംഘടിപ്പിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.  നവംബർ 26ന്‌ അഖിലേന്ത്യാതലത്തിൽ പ്രതിഷേധദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി എന്നിവയുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും യോഗത്തിലാണ്‌ തീരുമാനം.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വിപുലപ്രചാരണം നടത്തും. 11ന്‌ ഡൽഹിയിൽ ട്രേഡ്‌ യൂണിയനുകളുടെ ദേശീയ കൺവൻഷൻ ചേരും.