ഫ്രഞ്ച് ഓപ്പണ്‍: സിന്ധു സെമിഫൈനലില്‍ പ്രവേശിച്ചു

0
191
Tokyo 2020 Olympics - Badminton - Women's Singles - Group Stage - MFS - Musashino Forest Sport Plaza, Tokyo, Japan – July 25, 2021. P.V. Sindhu of India in action during the match against Ksenia Polikarpova of Israel. REUTERS/Leonhard Foeger

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഇരട്ട ഒളിമ്ബിക് മെഡല്‍ ജേതാവ് പി വി സിന്ധു വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്‌ബംരുങ്‌ഫാനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചു.

മൂന്നാം സീഡായ സിന്ധു, എട്ടാം സീഡിനെതിരെ 38 മിനിറ്റിനുള്ളില്‍ 21-14, 21-14 എന്ന സ്‌കോറിന് കീഴടക്കി, തായ്‌ലന്‍ഡിനെതിരായ തന്റെ ഹെഡ്-ടു-ഹെഡ് റെക്കോര്‍ഡ് 14-1 ആയി ഉയര്‍ത്തി.ഹൈദരാബാദില്‍ നിന്നുള്ള 26 കാരി കഴിഞ്ഞയാഴ്ച ഡെന്മാര്‍ക്ക് ഓപ്പണിലും ബുസാനനെ തോല്‍പിച്ചിരുന്നു. ലോക ചാമ്ബ്യനായ സിന്ധു വ്യാഴാഴ്ച 21-19, 21-9 എന്ന സ്‌കോറിന് ലോക റാങ്കിങ്ങില്‍ 24-ാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റഫേഴ്‌സനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ശനിയാഴ്ച നടക്കുന്ന അവസാന നാലില്‍ ജപ്പാന്റെ ലോക 15-ാം നമ്ബര്‍ സയാകാ തകഹാഷിയുമായി ലോക ഏഴാം നമ്ബര്‍ ഇന്ത്യന്‍ താരം ഏറ്റുമുട്ടും.